Sunday August 18th, 2019 - 6:54:pm
topbanner
topbanner

ഓര്‍ത്തഡോക്‌സ് സഭയിലെ വെെദികരുടെ ലെെംഗിക പീഡനം; പോലീസ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

RA
ഓര്‍ത്തഡോക്‌സ് സഭയിലെ വെെദികരുടെ ലെെംഗിക പീഡനം; പോലീസ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡല്‍ഹി: കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. വെെദികരുടെ ലെെംഗിക ശേഷി ഉള്‍പ്പെടെ പരിശോധിക്കണമെന്നും ഇവരെ കസ്റ്റഡിയില്‍ വേണമെന്നും റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.

ആരോപണ വിധേയരായ ഓര്‍ത്തഡോക്‌സ് സഭയിലെ വെെദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ അപേക്ഷ നല്‍കി. വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം നീക്കണമെന്നും തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാദര്‍ ജയ്സ്.കെ.ജോര്‍ജുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പരസ്‌പര സമ്മതത്തോടെയുള്ള സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ തങ്ങളെ അനാവശ്യമായി വേട്ടയാടുകയാണ്. അന്വേഷണവുമായി സഹകരിക്കാമെന്നും വൈദികര്‍‌ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

 

Read more topics: orthodox, rape case, supremcourt
English summary
orthodox rape case supremcourt
topbanner

More News from this section

Subscribe by Email