topbanner
Friday July 21st, 2017 - 12:07:pm
topbanner

ബിജുരാധാകൃഷ്ണന്റെ ആരോപണം; തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: മുഖ്യമന്ത്രി

NewsDesk
ബിജുരാധാകൃഷ്ണന്റെ ആരോപണം; തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജുവിന്റെ ആരോപണങ്ങള്‍ ഒരു ശതമാനമെങ്കിലും സത്യമെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരില്ല.

സരിത സംസാരിക്കുന്നതിന്റെയും മറ്റ് ഇടപെടലുകളുടെയും വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ഹാജരാക്കാന്‍ നിയമ പോരാട്ടം നടത്തും. രശ്മി കൊലക്കേസ് നല്ല രീതിയില്‍ അന്വേഷിച്ചതിന്റെ ഫലമാണ് സോളാര്‍ ആരോപണം. എറണാകുളത്തു ബിജുവുമായി നടത്തിയതു രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ചയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ബിജു രാധാകൃഷ്ണന്റെ മൊഴി ആയുധമാക്കി ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. ലൈംഗിക ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിനാണ് നീക്കം.

എന്നാല്‍ ഇക്കുറി ഐ ഗ്രൂപ്പിന് പകരം സുധീരപക്ഷക്കാരാണ് രംഗത്തുള്ളത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യു.ഡി.എഫിന് വല്ലാത്ത തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

Read more topics: Oommen Chandy
English summary
Oomen chandy responds on solar issue
topbanner topbanner

More News from this section

Subscribe by Email