Thursday November 22nd, 2018 - 1:40:am
topbanner

വേങ്ങരയിൽ യു.ഡി.എഫിനു കണക്കുകൂട്ടിയ ഭൂരിപക്ഷം ലഭിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി

NewsDesk
വേങ്ങരയിൽ യു.ഡി.എഫിനു കണക്കുകൂട്ടിയ ഭൂരിപക്ഷം ലഭിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കണക്കുകൂട്ടിയ ആത്രയും ഭൂരിപക്ഷം ലഭിച്ചില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള വ്യക്തിപ്രഭാവവും സ്വാധീനവും യു.ഡി.എഫ് പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ എല്ലാഭാഗങ്ങളും പ്രസിദ്ധീകരിക്കാതെ സര്‍ക്കാറിന് വേണ്ടത് മാത്രം പുറത്തുവിടുകയും നിയമനടപടിയുമായി മുന്നോട്ടുപോകുയും ചെയ്യുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമാണോയെന്ന് ആലോചിക്കണം.

സോളാര്‍ റിപ്പോര്‍ട്ടിലെ എല്ലാവശങ്ങളുടെയും പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുറ്റം പറയില്ലായിരുന്നു. ടേംസ് ഓഫ് റഫറന്‍സിലെ കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. കമ്മീഷന്‍ പറഞ്ഞുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിഗമനങ്ങളാണ് കാണിച്ചിരിക്കുന്നത്. അത് കമ്മീഷന്‍ പറഞ്ഞതാണോയെന്ന് അറിയണമെങ്കില്‍ റിപ്പോര്‍ട്ട് കിട്ടണമെന്നും അദേഹം പ്രതികരിച്ചു.

Read more topics: vengara, election, Oommen chandy,
English summary
oommenchandy about vengara election udf votes
topbanner

More News from this section

Subscribe by Email