Friday September 21st, 2018 - 7:45:am
topbanner
Breaking News

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റു

Jikku Joseph
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വസതിയില്‍ ചെന്ന് കണ്ടതിനുശേഷമാണ് അദ്ദേഹം എ.ഐ.സി.സി ഓഫീസില്‍ എത്തിയത്. ആന്ധ്രയുടെ ചുമതലയാണു ജനറല്‍ സെക്രട്ടറിയായി ദേശീയ നേതൃത്വം ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

അതേസമയം ആന്ധ്രാപ്രദേശിന്റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന അതേ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും പുതിയ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് നിയമനം.

കേരളത്തില്‍ നിന്നുള്ള കെ.സി വേണുഗോപാല്‍ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്. ജനറല്‍ സെക്രട്ടറിയാകുന്നതോടെ ഉമ്മന്‍ചാണ്ടി സ്വാഭാവികമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും എത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് ചുമതലകള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല.

 

English summary
oommen chandy take charge as aicc general secretary
topbanner

More News from this section

Subscribe by Email