Sunday September 23rd, 2018 - 2:23:pm
topbanner

കീഴ് വഴക്കമാകില്ല, കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഒരു തവണത്തേയ്ക്ക് ; ഉമ്മന്‍ചാണ്ടി

suji
കീഴ് വഴക്കമാകില്ല, കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഒരു തവണത്തേയ്ക്ക് ; ഉമ്മന്‍ചാണ്ടി

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെ ന്യായീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത്. പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ചെങ്കില്‍ കോണ്‍ഗ്രസിന് സീറ്റ് നഷ്ടപ്പെട്ടു എന്നത് ശരിയാണ്. എന്നാല്‍ മുന്നണികളുടെ ഐക്യത്തിനും പിന്തുണയ്ക്കും അത് അത്യാവശ്യമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതിന് മുമ്പും ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ട്. 1991 വരെ കേരളാ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന സീറ്റ് ഒരു പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് എടുത്തിരുന്നു. 2010- 15 കാലഘട്ടത്തില്‍ മുസ്ലീം ലീഗിനും സീറ്റ് കൊടുത്തിരുന്നില്ല. ഇത്തരം വിട്ടുവീഴ്ചകള്‍ എല്ലാ മുന്നണിയില്‍ നിന്നും മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് മനസിലാകാത്തത് കൊണ്ടാണ് ചിലയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നത്.

കീഴ് വഴക്കം ആകാത്ത വിധം ഒരു തവണത്തേക്ക് മാത്രമാണ് കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുക്കാന്‍ തീരുമാനിച്ചത്. പി ജെ കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. കാര്യങ്ങള്‍ അദ്ദേഹത്തിന് മനസിലാകാത്തത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംശയ നിവാരണത്തിനായി അദ്ദേഹത്തിന് കോണ്‍ഗ്രസ് പ്രസിഡന്റിനെ സമീപിക്കാം, ഉമ്മന്‍ചാണ്ടി പറഞ്ഞു.

വി എം സുധീകരന്റെത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും തനിക്കതിനോട് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

English summary
oommen chandy says kerala congress rajyasabha seats just for once
topbanner

More News from this section

Subscribe by Email