Tuesday August 21st, 2018 - 4:00:am
topbanner

സരിതയുടെ കത്തിന്റെ പേരില്‍ തന്നെ വേട്ടയാടിയെന്ന് ഉമ്മന്‍ ചാണ്ടി

NewsDesk
സരിതയുടെ കത്തിന്റെ പേരില്‍ തന്നെ വേട്ടയാടിയെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സരിതയുടെ കത്തിന്റെ പേരില്‍ അഞ്ചുവര്‍ഷം തന്നെ വേട്ടയാടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എടുത്തുചാടിയ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ കത്ത് മാത്രമാണ് തനിക്കെതിരെ സര്‍ക്കാര്‍ കണ്ടെത്തിയ ഏക തെളിവ്. അത് ഹൈക്കോടതി തള്ളിയതോടെ സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായിരിക്കുകയാണ്.

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ എന്ത് തുടര്‍നടപടി സ്വീകരിക്കുന്നതിലും എതിര്‍പ്പില്ല. എന്തുവന്നാലും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കമ്മിഷനെ ഒരിക്കല്‍ പോലും താന്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍, സരിതാ നായരുടെ കത്ത് നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചു.

English summary
Oommen Chandy questions solar report after High Court verdict
topbanner

More News from this section

Subscribe by Email