Sunday November 18th, 2018 - 5:36:am
topbanner

ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

Jikku Joseph
ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ചാണ്ടിയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗായിരുന്നു ഈ പദവി വഹിച്ചിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന അതേ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും പുതിയ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് നിയമനം.

കേരളത്തില്‍ നിന്നുള്ള കെ.സി വേണുഗോപാല്‍ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്. ജനറല്‍ സെക്രട്ടറിയാകുന്നതോടെ ഉമ്മന്‍ചാണ്ടി സ്വാഭാവികമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും എത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് ചുമതലകള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല.

English summary
oommen chandy appointed as aicc general secretary
topbanner

More News from this section

Subscribe by Email