Saturday September 22nd, 2018 - 4:53:pm
topbanner

വിസ്തരിച്ചത് 12 മണിക്കൂര്‍; നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി

NewsDesk
വിസ്തരിച്ചത് 12 മണിക്കൂര്‍; നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത് 12 മണിക്കൂര്‍. 14 മണിക്കൂര്‍ നേരം കമ്മീഷന് മുന്നില്‍ ചെലഴിച്ച മുഖ്യമന്ത്രി പുലര്‍ച്ചെ ഒരുമണിക്കു ശേഷമാണ് മടങ്ങിയത്. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സാമ്പത്തികത്തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കമീഷനുമുന്നില്‍ വിചാരണ നേരിടുന്നത്.

നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി കമ്മീഷനില്‍ വ്യക്തമാക്കി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഉന്നയിച്ച ആവശ്യമാണ് അദ്ദേഹം നിരസിച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

സരിതാ എസ് നായരെ മൂന്നുതവണ കണ്ടിട്ടുണ്ടെന്നും എന്നാല്‍, ക്രഷര്‍ ഉടമ ശ്രീധരന്‍നായരെയും സരിതയെയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തീയതി തെറ്റിപ്പോയെന്ന് സാക്ഷിവിസ്താരത്തിന് തൊട്ടുമുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാവിലെ 10.45നാണ് ഉമ്മന്‍ചാണ്ടി തൈക്കാട് ഗസ്റ്റ്ഹൗസില്‍ എത്തിയത്. കൃത്യം 11 നുതന്നെ മൊഴിയെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് മാനിച്ച് പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു കമ്മിഷന്റെ ശ്രമം. 1.15 ഓടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

ഇതോടെ, കേസിലെ കക്ഷികളുടെ അഭിഭാഷകര്‍ക്ക് ക്രോസ് വിസ്താരം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് ഉച്ചയൂണിനായി ഒരു മണിക്കൂര്‍ നേരത്തെ വിശ്രമം. ഈ സമയം ക്ലിഫ് ഹൗസിലേക്ക് പോയ ഉമ്മന്‍ചാണ്ടി ഭക്ഷണം കഴിച്ച് സന്ദര്‍ശകര്‍ക്കിടയിലേക്കിറങ്ങി. വൈകുന്നേരം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കേണ്ടിവരുമെന്ന സൂചന നല്‍കിയശേഷം വീണ്ടും ഗസ്റ്റ് ഹൗസിലേക്ക്. 2.15 ന് ക്രോസ് വിസ്താരം ആരംഭിച്ചു. 4.30 ആയപ്പോഴും വിസ്താരം എങ്ങുമെത്തിയില്ല.

വാദം തുടരണോ മറ്റൊരു ദിവസത്തേക്ക് മാറ്റണോയെന്ന് കമ്മിഷന്‍ ആരാഞ്ഞു. തുടരാമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. മുഖ്യമന്ത്രിയും അതിനോട് യോജിച്ചു. വരുംദിവസങ്ങളില്‍ ബജറ്റ് ചര്‍ച്ച, നിയസഭാസമ്മേളനം തുടങ്ങിയ തിരക്കുകള്‍ ഉള്ളതിനാല്‍ സിറ്റിങ് തിങ്കളാഴ്ച തന്നെ പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് മുഖ്യനും നിലപാടെടുത്തു. ഇതോടെ 20 മിനിട്ട് ചായകുടിക്കാന്‍ വിശ്രമം നല്‍കിയ കമ്മിഷന്‍ 4.50ന് വീണ്ടും വാദം തുടര്‍ന്നു. ഈ നടപടികളാണ് പുലരുവോളം നീണ്ടത്.

 ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്തു

Read more topics: Solar, scam, Kerala, CM, Oommen Chandy
English summary
Solar scam: Kerala CM Oommen Chandy appears before judicial commission
topbanner

More News from this section

Subscribe by Email