Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം: സുപ്രീം കോടതി വിധിയിൽ ഞെട്ടി ഉമ്മന്‍ ചാണ്ടിയും എ.കെ ആന്‍ണിയും അടക്കമുള്ള നേതാക്കൾ

NewsDesk
നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം: സുപ്രീം കോടതി വിധിയിൽ ഞെട്ടി ഉമ്മന്‍ ചാണ്ടിയും എ.കെ ആന്‍ണിയും അടക്കമുള്ള നേതാക്കൾ

കൊച്ചി: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധി ഞെട്ടിച്ചിരിക്കുന്നത് കേരളത്തിലെ ഉമ്മന്‍ ചാണ്ടിയും എ.കെ ആന്‍ണിയും അടക്കമുള്ള നേതാക്കളെയാണ്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിമാകുയാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ തലയില്‍ മുണ്ടിട്ട് ഓടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

വിധിയുടെ പ്രതികരണം ആരായാന്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ തന്റെ ബ ബ്ബ ബ പറഞ്ഞ് പറഞ്ഞ് ഒഴിഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു അദേഹം. ചാരക്കേസ് ഉന്നയിച്ചതിന്റെ മുഖ്യ സൂത്രധാരകന്‍ ഉമ്മന്‍ ചാണ്ടായാണന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു.

അന്ന് ആരും മുഖവിലയ്ക്ക് എടുത്തിരുന്നില്ല.പതിറ്റാണ്ടുകള്‍ പിന്നിട്ടതോടെ സുപ്രീം കോടതി സത്യം വെളിപ്പെടുത്തിയതോടെ എന്തു ചെയ്യണമെന്ന് അറിയാടെ വലയുകയാണ്. കെ.കരുണാകരന് അന്ന് കേന്ദ്രത്തില്‍ ഉണ്ടായിരുന്ന അടുപ്പം തന്റെ ഉയര്‍ച്ചയ്ക്ക് വിലങ്ങു തടിയാകുമോ എന്നതാണ് ഉമ്മന്‍ ചാണ്ടി അന്ന് എ.കെ ആന്റണിയെ കൂട്ടുപടുച്ച് നടത്തിയ ചാരക്കേസ് ആരോപണം അതാണ് തെളിഞ്ഞിരിക്കുന്നത്.

മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്റെ മുഖ്യവാദം.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി. റിട്ട: ജസ്റ്റിസ് ഡി.കെ ജയിന്‍ അദ്ധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

1994- നവംബര്‍ 30 ന് ചാരവൃത്തി ആരോപിച്ച് നമ്പി നാരായണനെ പോലിസ് അറസ്റ്റ് ചെയ്യുകയും അന്‍പതു ദിവസം ജയിലില്‍ അടക്കുകയുമാണുണ്ടായത്. ഐ.എസ്.ആര്‍.ഓ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. അതേസമയം സുപ്രിംകോടതി ഇപ്പോള്‍ ഉത്തരവിട്ട ജൂഡീഷ്യല്‍ അന്വേഷണത്തെക്കാള്‍ നല്ലത് സി.ബി.ഐ അന്വേഷണമാണെന്നും നമ്പി നാരായണന്‍ അഭിപ്രായപ്പെട്ടു. ജൂഡീഷ്യല്‍ അന്വേഷണത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീഷയത്തില്‍ ഏറെ നാളുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി ഐ.എസ്.ആര്‍.ഒ ചാരക്കേസ് മാറുമെന്നതില്‍ സംശയമില്ല.

Read more topics: Nambi Narayanan, Isro, spy case,
English summary
oommen chandy ak antony Nambi Narayanan Isro spy case
topbanner

More News from this section

Subscribe by Email