Monday September 24th, 2018 - 5:29:am
topbanner

ഇടതുഭരണകാലത്ത് ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലെന്ന് ഉമ്മന്‍ചാണ്ടി

Anju NC
ഇടതുഭരണകാലത്ത് ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പ്രതികളെ പിടികൂടാനാകാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷുഹൈബിന്റെ കൊലപാതകം താലിബാന്‍ മോഡല്‍ കൊലപതാകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകത്തില്‍ അക്രമികളെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാട്ടുന്നു. കൊലപാതകങ്ങളും അക്രമങ്ങളും അടിച്ചമര്‍ത്താന്‍ പോലീസിനു സാധിക്കുന്നില്ല. പോലീസിനു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്ത് സ്വാതന്ത്രം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. മുഖ്യമന്ത്രിയുടെ നിശബ്ദത എല്ലാവരെയും ഭയപ്പെടുത്തുന്നു. സിനിമാ ഗാനത്തെക്കുറിച്ചുപോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ ഒരു പയ്യന്‍ മരിച്ചിട്ടും ഒരു വാക്ക് ഉരിയാടാന്‍ തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുത്തുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് കൊലക്കേസ് പ്രതികളെ പരോളില്‍ വിട്ടുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫിന്റെ കാലത്ത് 22 പേരാണ് വിവിധ അക്രമങ്ങളില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതില്‍ പത്ത് പേര്‍ കണ്ണൂരാണ് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും തയാറാകാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

English summary
oommen chandi's reaction on shuhaib murder
topbanner

More News from this section

Subscribe by Email