Monday November 19th, 2018 - 2:52:pm
topbanner

ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകട്ടെ, അതിനു ശേഷം യോജിച്ച സമരത്തെക്കുറിച്ച് ആലോചിക്കാം: ഹസന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

Anju NC
ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകട്ടെ, അതിനു ശേഷം യോജിച്ച സമരത്തെക്കുറിച്ച് ആലോചിക്കാം: ഹസന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ഇടുപക്ഷ സര്‍ക്കാരുമായി യോജിച്ച സമരത്തിന് തയ്യാറാണെന്ന കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ധന നികുതി കുറയ്ക്കാന്‍ ആദ്യം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകട്ടെ, അതിനു ശേഷം യോജിച്ച സമരത്തെക്കുറിച്ച് ആലോചിക്കാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന സമരങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹസന്‍ പിന്തുണയുമായി രംഗത്തെത്തിയത്.

English summary
oommen chandi denies join strike with cpm
topbanner

More News from this section

Subscribe by Email