Wednesday September 19th, 2018 - 6:50:am
topbanner
Breaking News

തോമസ് ചാണ്ടിക്ക് വേണ്ടി വിവേക് തന്‍ഖ എത്തിയത് ശരിയായില്ലെന്ന് ഉമ്മന്‍ ചാണ്ടി

sadu prakash
തോമസ് ചാണ്ടിക്ക് വേണ്ടി വിവേക് തന്‍ഖ എത്തിയത് ശരിയായില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി വാദിക്കാന്‍ ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ എത്തിയത് ശരിയായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ വിഷയങ്ങളില്‍ നേതാക്കള്‍ കോടതിയിലെത്തുമ്പോള്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

തോമസ് ചാണ്ടി വിഷയത്തില്‍ സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട സ്ഥിതിയായെന്നും വിഷയത്തില്‍ മുഖ്യമന്ത്രി നേരത്തെ തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ജോയ്‌സിനെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

 

English summary
oommen chandi against vivek thankas approach
topbanner

More News from this section

Subscribe by Email