Thursday June 20th, 2019 - 10:45:am
topbanner
topbanner

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് എല്ലാം പിന്നില്‍ കെ.എം മാണിയുടെ കൈയ്യൊപ്പ്: ഉമ്മന്‍ ചാണ്ടി

NewsDesk
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് എല്ലാം പിന്നില്‍ കെ.എം മാണിയുടെ കൈയ്യൊപ്പ്: ഉമ്മന്‍ ചാണ്ടി

 

കോട്ടയം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് എല്ലാം പിന്നില്‍ കെ.എം മാണി എന്ന ധനകാര്യ മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും കയ്യൊപ്പ് ഉണ്ടെന്ന് മുന്‍ മുഖ്യമന്ത്രി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എം.എല്‍.എ. കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയുടെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തില്‍ നടന്ന കെ.എം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു വികസനവും കരുതലും. വികസന പദ്ധതികള്‍ക്ക് ഒരിക്കലും പണമില്ല എന്ന് കെ.എം മാണി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. കൊച്ചി മെട്രോ അടക്കമുള്ള വന്‍കിട പദ്ധതികള്‍ക്ക് പോലും കൃത്യമായ ഇടപെടല്‍ കെ.എം മാണി നടത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാമത്തെ കരുതല്‍ എന്ന മുദ്രാവാക്യത്തില്‍ ആയിരുന്നു. ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ പദ്ധതി. മാണിസാറിന്റെ കാലത്ത് ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നിട്ടില്ല. അത് ഒരു അത്ഭുതമായാണ് തോന്നിയത്. മനുഷത്വം ഉള്ള രാഷ്ട്രീയ നേതാവ് ഭരണാധികാരി എന്ന പേരിലാവും കെ.എം മാണി ജനങ്ങളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയുടെ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാരുണ്യ പദ്ധതിയാണെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. കെ.എം മാണി അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളില്‍ വ്യത്യസ്തമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചിരുന്നത്. സാധാരണക്കാരെ മുന്നില്‍ കണ്ടാണ് കെ.എം മാണിയുടെ ഓരോ തീരുമാനങ്ങളും വന്നിരുന്നത്. മാണി സാറിന്റെ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാരുണ്യ പദ്ധതി തന്നെയാണ്. മന്ത്രിയായിട്ടും ഉയരങ്ങളില്‍ എത്തിയിട്ടും പാലാ മണ്ഡലത്തെയും അവിടുത്തെ ജനങ്ങളെയും അദ്ദേഹം മറന്നില്ല. പാലായിലെ ജനങ്ങളെ പേരെടുത്ത് പറയാന്‍ കഴിയുന്ന അദേഹത്തിന്റെ കഴിവ് തന്നെയാണ് പാലായെ 52 വര്‍ഷം പ്രതിനിധാനം ചെയ്യാന്‍ അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സ്വാഗതം ആശംസിച്ചു. കണിശക്കാരനും കൃത്യനിഷ്ടയുള്ള ആളായിരുന്നതിനാലാണ് കെ.എം മാണിയെ മാണി സര്‍ എന്ന് വിശേഷിപ്പിച്ചിരുന്നത് എന്ന് എം.കെ മുനീര്‍ പറഞ്ഞു. ഡോ.എം.കെ മുനീര്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. അദ്ധ്യാപകനെ പോലെ താന്‍ പറയുന്നത് എല്ലാവരും മനസിലാക്കണം എന്ന് നിഷ്‌കര്‍ഷയുള്ള ആളായിരുന്നു കെ.എം മാണി. അത് കൊണ്ടു തന്നെയാണ് കെ.എം മാണിയെ മാണി സര്‍ എന്ന് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി എംപി, എം.എല്‍.എമാരായ മാത്യു ടി.തോമസ് , സി.എഫ് തോമസ് , സുരേഷ് കുറുപ്പ് , കെ.സി ജോസഫ് , അനുപ് ജേക്കബ് , റോഷി അഗസ്റ്റിന്‍ , മോന്‍സ് ജോസഫ് , എന്‍.ജയരാജ് , മുന്‍ എംപി ജോയി എബ്രഹാം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി , നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആര്‍ സോന , ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി , ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.എന്‍ വാസവന്‍ , വി.ബി ബിനു , സി.പി ജോണ്‍ , ജി.ദേവരാജന്‍ , സ്‌കറിയ തോമസ് , ജോസഫ് വാഴയ്ക്കന്‍ , ജോസഫ് ചാവറ , കാണക്കാരി അരവിന്ദാക്ഷന്‍ , ഫ്രാന്‍സിസ് തോമസ് , തോമസ് ചാഴികാടന്‍ , ജോസി സെബാസ്റ്റ്യന്‍ , ജോസഫ് ചാമക്കാല , മുന്‍ എംഎല്‍എ പി.എം മാത്യു , ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

English summary
oomen chandy talking about km mani
topbanner

More News from this section

Subscribe by Email