Wednesday August 21st, 2019 - 12:29:am
topbanner
topbanner

സുന്ദരികളായ കോളേജ് വിദ്യാര്‍ത്ഥികളെ വാഗ്ദാനം ചെയ്യ്ത് കോട്ടയത്ത് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം; ഹോട്ടലിലേക്ക് ആളുകളെ വിളിച്ചു വരുത്തി കബളിപ്പിച്ച് മുങ്ങും; തിരുവന്തുപുരം സ്വദേശിയായ യുവാവ് പിടിയില്‍

JB
സുന്ദരികളായ കോളേജ് വിദ്യാര്‍ത്ഥികളെ വാഗ്ദാനം ചെയ്യ്ത് കോട്ടയത്ത് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം; ഹോട്ടലിലേക്ക് ആളുകളെ വിളിച്ചു വരുത്തി കബളിപ്പിച്ച് മുങ്ങും; തിരുവന്തുപുരം സ്വദേശിയായ യുവാവ് പിടിയില്‍

കോട്ടയം: കോളേജ് സുന്ദരികളെ വാഗ്ദാനം ചെയ്ത് കോട്ടയം നഗരത്തില്‍ ആളുകളെ വിളിച്ചു വരുത്തി കബളിപ്പിക്കുന്ന യുവാവ് പോലീസ് പിടിയില്‍.ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പെണ്‍കുട്ടികളെ മുറിയില്‍ താമസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതി പണം വാങ്ങിയ ശേഷം പ്രവാസി മലയാളിയെ നഗരത്തിലെ പ്രമുഖ ഹോട്ടലിലെ മുറിയിലേയ്ക്ക് വിളിച്ച്‌വരുത്തി, പെണ്‍കുട്ടിയെ കാണാതെ വന്നതോടെ തട്ടിപ്പിന് ഇരയായ ആള്‍ ഹോട്ടല്‍ ജീവനക്കാരോടു പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.തിരുവനന്തപുരം സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. എന്നാല്‍, അപമാനം ഭയന്ന് തട്ടിപ്പിന് ഇരയായ ആരും തന്നെ പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കോക്കാ എന്ന പേരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ് സൈറ്റ് കോട്ടയം നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. നഗരത്തില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവായിരുന്നു ഈ വെബ് സൈറ്റിന്റെ നടത്തിപ്പുകാരന്‍. ഈ വെബ് സൈറ്റില്‍ നല്‍കിയിരുന്ന നമ്പരില്‍ ബന്ധപ്പെടുമ്പോള്‍, നഗരത്തിലെ ആഡംബര ഹോട്ടലിലെ മുറികളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ താമസിപ്പിച്ചിട്ടുണ്ടെന്നും, പണം നല്‍കിയാല്‍ ഇവരെ ആവശ്യാനുസരണം നല്‍കാമെന്നുമാണ് പ്രതി അറിയിച്ചിരുന്നത്. വിശ്വാസ്യത വരുത്തുന്നതിനായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്സ്അപ്പില്‍ അയച്ചു നല്‍കുകകയും ചെയ്യും. ഇത്തരത്തില്‍ താല്പര്യം അറിയിച്ച് എത്തുന്നവരെ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ വിളിച്ചു വരുത്തും. തുടര്‍ന്ന് ഹോട്ടലിനു മുന്നിലോ, കാര്‍ പാര്‍ക്കിംഗിലോ, റിസപ്ഷനിലോ വച്ച് മുഴുവന്‍ തുകയും കൈപ്പറ്റും. തുടര്‍ന്ന് ഇടപാടുകാരനെ മുറിയിലേയ്ക്ക് അയക്കും. മുറിയില്‍ പെണ്‍കുട്ടികളുണ്ട് എന്നാണ് ഇടപാടുകാരനെ അറിയിക്കുന്നത്. മുറിയില്‍ ചെല്ലുമ്പോഴാകും പലപ്പോഴും ഇടപാടുകാരന് താന്‍ തട്ടിപ്പിന് ഇരയായതായി വ്യക്തമാകുക. തുടര്‍ന്ന് സെക്സ്റാക്കറ്റുകാരന്റെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുകയും ചെയ്യും. ഇത്തരത്തിലാണ് യുവാവ് തട്ടിപ്പ് നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം നഗരത്തില്‍ പ്രവാസി മലയാളിയെ കബളിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. കബളിപ്പിക്കലിന് ഇരയായ പ്രവാസി മലയാളി ഹോട്ടല്‍ ജീവനക്കാരോട് വിവരം പറഞ്ഞു. ഇവര്‍ സിസിടിവി ക്യാമറ പരിശോധിച്ച് യുവാവിനെ തിരിച്ചറിഞ്ഞു. പ്രവാസി മലയാളിയെ കബളിപ്പിച്ച് പണവുമായി രക്ഷപെട്ട യുവാവ് രണ്ടു ദിവസത്തിനു ശേഷം മറ്റൊരു യുവാവിനെ സമാന രീതിയില്‍ കബളിപ്പിച്ച് ഇതേ ഹോട്ടലില്‍ എത്തിച്ചു. പ്രതിയായ യുവാവിനെ തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ ഇയാളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുത്തു. ഇതിനിടെ യുവാവ് ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിരക്ഷപെട്ടു. തുടര്‍ന്ന് സിം കാര്‍ഡും ഓഫ് ചെയ്തു.

 

Read more topics: online sex raket, in kottayam,
English summary
online sex raket in kottayam
topbanner

More News from this section

Subscribe by Email