Wednesday September 26th, 2018 - 8:27:am
topbanner

കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; അറുപതു തവണകളായി നഷ്ടപ്പെട്ടത് ഒന്നരലക്ഷം രൂപ

Jikku Joseph
കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; അറുപതു തവണകളായി നഷ്ടപ്പെട്ടത് ഒന്നരലക്ഷം രൂപ

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ബാലരാമപുരം സ്വദേശി ശോഭന കുമാരിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. കവടിയാര്‍ സ്വദേശി ഡോ.വീണയുടെ അക്കൗണ്ടില്‍ നിന്ന് 30,000 രൂപയും നഷ്ടമായിട്ടുണ്ട്. ഇരുവരുടെയും എസ്.ബി.ഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ് തുടങ്ങിയ സൈറ്റുകളില്‍ പണമിടപാട് നടത്തിയെന്ന സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ ഈ സമയത്ത് ഓപ്പറേഷന്‍ തീയറ്ററിലായിരുന്നു ഡോ.വീണ. തുടര്‍ന്ന് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് അധികൃതര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയും ചെയ്തു.

എ.ടി.എം കാര്‍ഡ് ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയെന്ന വീട്ടമ്മയ്ക്ക് സമാനമായ രീതിയില്‍ നഷ്ടമായത് 1,32,927 രൂപയാണ്. 19, 23 തീയതികള്‍ക്കിടെ 60 തവണയായാണ് പണം നഷ്ടമായത്. 200 മുതല്‍ 2000 രൂപവരെയായി ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന പേരിലാണു പണം നഷ്ടപ്പെട്ടിരിക്കുന്നത്.

മറ്റു രഹസ്യ നമ്പറുകളോ, കോഡുകളോ വന്നിട്ടില്ലായെന്നു പരാതിക്കാരി പറഞ്ഞു. അടുത്തിടെ ബാലരാമപുരം തെക്കേക്കുളം ലെയ്‌നില്‍ ബിസ്മി മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ ഐ.സി.ഐ.സി.ഐ. കാട്ടാക്കട ശാഖയില്‍നിന്നു ഏഴായിരത്തോളം രൂപ സമാനരീതിയില്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

Read more topics: online, scam, thiruvananthapuram
English summary
online scam at thiruvananthapuram
topbanner

More News from this section

Subscribe by Email