Sunday September 23rd, 2018 - 2:19:am
topbanner

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വീണ്ടും: വടകര സ്വദേശിയുടെ ഒരു ലക്ഷം രൂപ നഷ്ടമായി

NewsDesk
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വീണ്ടും: വടകര സ്വദേശിയുടെ ഒരു ലക്ഷം രൂപ നഷ്ടമായി

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. കോഴിക്കോട് വടകര സ്വദേശി ഷരീഫിനാണ് ഒരു ലക്ഷം രൂപ അക്കൌണ്ടില്‍ നിന്നും നഷ്ടമായത്. ഷരീഫിന്റെ കനറാ ബാങ്ക് അക്കൌണ്ടില്‍ നിന്നും സെപ്തംബര്‍ നാലിനാണ് പണം പിന്‍വലിച്ചത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഉത്തര്‍പ്രദേശ്-ന്യൂഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയില്‍ നിന്നാണ് പണം പിന്‍വലിച്ചത്.

ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശി ഷാഹീന്‍ കോട്ടേജില്‍ ഷെരീഫാണ് തട്ടിപ്പിന് ഇരയായത്. വിദേശത്തുള്ള ഷെരീഫ് കനറാബാങ്കിന്റെ വടകര നാരായണനഗര്‍ ശാഖയിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ രണ്ടുലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ മാസം നാലിനു പലതവണകളായി പണം പിന്‍വലിച്ചെന്ന സന്ദേശം മൊബൈല്‍ ഫോണിലേക്ക് വന്നതായി ഷെരീഫിന്റെ മകന്‍ മുഹമ്മദ് അര്‍ഷിന്‍ പറഞ്ഞു. ഷെരീഫിന്റെ ഭാര്യ റാഹിലയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പേടിഎം സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈന്‍വഴി സാധനങ്ങള്‍ വാങ്ങുകയായിരുന്നുവെന്നാണ് സൂചന.

റാഹിലയുടെ പരാതിയെ തുടര്‍ന്ന് അക്കൗണ്ട് ബ്ലോക്ക് ചെയ്ത ബാങ്ക് അധികൃതര്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ നിലപാട് മാറ്റിയെന്നും നഷ്ടപ്പെട്ട പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞെന്നും ഇവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് തങ്ങള്‍ക്ക് പണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

ഇന്ത്യക്കാര്‍ കോണ്ടം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയാമോ?

 

Read more topics: online, banking, robbery,
English summary
online banking robbery vadakara kerala
topbanner

More News from this section

Subscribe by Email