topbanner
Wednesday December 13th, 2017 - 1:32:am
topbanner
topbanner

ഫോണില്‍ വിളിച്ചയാള്‍ക്ക് പിന്‍ നമ്പര്‍ നല്‍കി; തൃശൂര്‍ യുവാവിന് നഷ്ടമായത് 40,000 രൂപ

NewsDesk
ഫോണില്‍ വിളിച്ചയാള്‍ക്ക് പിന്‍ നമ്പര്‍ നല്‍കി; തൃശൂര്‍ യുവാവിന് നഷ്ടമായത് 40,000 രൂപ

വടക്കാഞ്ചേരി: ഫോണ്‍, എസ്എംഎസ്, ഇമെയില്‍ തുടങ്ങിയവ വഴി ഒരു കാരണവശാലും ബാങ്ക് രഹസ്യ കോഡുകള്‍ കൈമാറരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച യുവാവിന് നഷ്ടമായത് 40,000 രൂപ.

വടക്കാഞ്ചേരി സ്വദേശി പ്രശാന്തിനാണ് ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി വിളിച്ചയാള്‍ക്ക് എടിഎം പിന്‍ നമ്പര്‍ കൈമാറിയതാണ് പ്രശാന്തിന് വിനയായത്.

പ്രശാന്തിന്റെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് എ.ടി.എം. താത്കാലികമായി വിച്ഛേദിക്കുകയാണെന്ന് പറഞ്ഞു. വിളിച്ചയാള്‍ ജോസഫെന്നാണ് സ്വയം പരിചയപ്പെടുത്തിയത്.

എ.ടി.എം. പിന്‍നമ്പര്‍ ചോദിച്ചായിരുന്നു അടുത്ത ഫോണ്‍. താന്‍ ബാങ്കുമായി ബന്ധപ്പെടാമെന്ന് യുവാവ് മറുപടി നല്‍കിയെങ്കിലും സംശയത്തിനിടനല്‍കാത്തവിധം ഫോണില്‍ തട്ടിപ്പുകാര്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ നമ്പര്‍ നല്‍കുകയായിരുന്നു.

പിന്‍ നമ്പര്‍ കൊടുത്ത ഉടനെ രണ്ട് ഘട്ടങ്ങളിലായി ഇരുപതിനായിരം രൂപവീതം അക്കൗണ്ടില്‍ നഷ്ടമായി. ജയ്പൂരില്‍നിന്നാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. വടക്കാഞ്ചേരി പോലീസിലും എസ്.ബി.ഐ. ശാഖയിലും പ്രശാന്ത് പരാതി നല്‍കിയിട്ടുണ്ട്.

Read more topics: Online, bank, thrissur, man, money
English summary
Online banking fraud; thrissur man lost money
topbanner topbanner

More News from this section

Subscribe by Email