Tuesday September 25th, 2018 - 7:14:am
topbanner

റേഡിയോ ജോക്കിയുടെ കൊലപാതം; ആയുധം എത്തിച്ചു നല്‍കിയ പ്രതി പിടിയില്‍

NewsDesk
റേഡിയോ ജോക്കിയുടെ കൊലപാതം; ആയുധം എത്തിച്ചു നല്‍കിയ പ്രതി പിടിയില്‍

തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളില്‍ ഒരാള്‍ പിടിയില്‍. സ്ഫടികം എന്ന സ്വാതി സന്തോഷാണ് പിടിയിലായത്. പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ നേരത്തെ ഒരാള്‍ പിടിയിലായിരുന്നു. കൊല്ലം ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോര്‍ട്ടില്‍ എ.യാസീന്‍ (23) ആണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തിനു താമസം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിനാണ് ഇയാള്‍ പിടിയിലായത്.

ബിടെക് ബിരുദധാരിയായ യാസീന്‍ കൊലപാതകത്തിനു മുമ്പു പ്രതികളുമായി ബെംഗളുരുവില്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്നും പൊലീസ് അറിയിച്ചു. ബെംഗളൂരുവിലെ ഒരു എഞ്ചിനീയറിങ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം നാട്ടില്‍ കഴിയുകയായിരുന്ന യാസീനെ കേസിലെ മുഖ്യ സൂത്രധാരനായ അലിഭായിയാണു വിളിച്ചുവരുത്തിയത്.

കേസുമായി ബന്ധപ്പെട്ട് അഞ്ചോളം പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന. മുഖ്യ പ്രതി മാത്രം ഖത്തറില്‍ മടങ്ങിയെത്തിയെന്നാണു പൊലീസ് ഉറപ്പിക്കുന്നത്. രാജ്യത്തിനകത്തുതന്നെയുള്ള ബാക്കി പ്രതികളെല്ലാം ഉടന്‍ അറസ്റ്റിലാകുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി: പി.അനില്‍കുമാര്‍, കിളിമാനൂര്‍ ഐഎസ്എച്ച്ഒ: വി.എസ്.പ്രദീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

Read more topics: arrest, radio jockey, murder
English summary
one more arrest in radio jockey murder
topbanner

More News from this section

Subscribe by Email