Saturday September 22nd, 2018 - 3:29:am
topbanner

പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി പിടിയില്‍ ; 124 പേര്‍ പോലീസ് നിരീക്ഷണത്തില്‍

suji
പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി പിടിയില്‍ ; 124 പേര്‍ പോലീസ് നിരീക്ഷണത്തില്‍

കസബയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് നടി പാര്‍വതിയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്.

പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. എറണാകുളം സൗത്ത് പോലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്.

ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു. സൈബറിടത്തില്‍ പാര്‍വതിയെ അപമാനിച്ച 124 പേര്‍ പോലീസ് നിരീക്ഷണത്തിലാണിപ്പോള്‍.

നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എല്‍.പ്രിന്റോ (23) ആണ് അറസ്റ്റിലായത്.

 

Read more topics: parvathy, kasaba, arrest
English summary
one more arrest in parvathys complaint
topbanner

More News from this section

Subscribe by Email