Sunday April 21st, 2019 - 10:29:pm
topbanner
topbanner

റേഡിയോ ജോക്കിയുടെ കൊലപാതകം; അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞത് കാമുകിക്കൊപ്പം

NewsDesk
റേഡിയോ ജോക്കിയുടെ കൊലപാതകം; അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞത് കാമുകിക്കൊപ്പം

കൊല്ലം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ സാത്താന്‍ അപ്പുണ്ണി എന്ന കായംകുളം അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞത് കാമുകിക്കൊപ്പമാണെന്ന് റിപ്പോര്‍ട്ട്.

ചെന്നൈയിലും ആലപ്പുഴയിലുള്ള കാമുകിയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ചിക്കന്‍ പോക്സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടാനെത്തിയപ്പോഴാണ് പോലീസിന്റെ വലയിലായതെന്നാണു സൂചന.

അലിഭായിയെ ചോദ്യം ചെയ്തപ്പോഴാണ് അപ്പുണ്ണിയുടെ വിവരങ്ങള്‍ ലഭിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് അപ്പുണ്ണി. രാജേഷിനെ കൊലപ്പെടുത്താന്‍ അപ്പുണ്ണി ഉപയോഗിച്ച ആയുധം കേസിലെ മറ്റൊരു പ്രതിയായ സനുവിന്റെ വള്ളിക്കാട്ടെ വീട്ടിലെ പുരയിടത്തില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിപ്പിച്ച നിലയിലാണ് വാള്‍ കണ്ടെത്തിയത്.

കേസിലെ പ്രധാന പ്രതി ഓച്ചിറ സ്വദേശി അലിഭായിയുമായുള്ള ബന്ധമാണ് രാജേഷിന്റെ കൊലപാതകവുമായി അപ്പുണ്ണിയെ ബന്ധിപ്പിച്ചത്. ഏറ്റെടുത്ത ക്വട്ടേഷന്‍ പൂര്‍ത്തിയാക്കാനാണു നാട്ടിലെത്തിയത്. കൊലയാളികള്‍ക്കുള്ള വാഹനം സംഘടിപ്പിച്ചതും താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്നു വ്യക്തമായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം കായംകുളത്തുനിന്നു കാര്‍ വാടകയ്ക്കെടുത്തത് അപ്പുണ്ണിയുടെ ബന്ധം ഉപയോഗിച്ചാണ്.

അപ്പുണ്ണിയുടെ പേരില്‍ അനേകം കേസുകളുണ്ട്. ചില കേസുകളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. ബൈക്കുകളില്‍ കറങ്ങി രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അപ്പുണ്ണിയുടെയും സംഘത്തിന്റെയും'ഹോബി'യായിരുന്നു. റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അപ്പുണ്ണി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

English summary
One more accused arrested in murder of former Kerala radio jockey Rajesh
topbanner

More News from this section

Subscribe by Email