Wednesday November 14th, 2018 - 8:16:am
topbanner

കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

NewsDesk
കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറോടിച്ചിരുന്ന പാക്കില്‍ താഴത്ത് വീട്ടില്‍ റേ റോയി തോമസ് (23) ആണ് മരിച്ചത്. കാറില്‍ ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

നാട്ടകം സിമന്റു കവലയില്‍ ഞായറാഴ്ച രാത്രി 11.30നാണ് അപകടം. മാനന്തവാടിക്ക് പോവുകയായിരുന്ന ബസും ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച റേ റോയി തോമസിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചിങ്ങവനം പോലീസ് കേസെടുത്തു.

Read more topics: road, accident, kottayam
English summary
one killed road accident in kottayam
topbanner

More News from this section

Subscribe by Email