Tuesday May 21st, 2019 - 2:59:pm
topbanner
topbanner

മലപ്പുറത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

NewsDesk
മലപ്പുറത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: സംസ്ഥാനപാതയില്‍ മേലേമാന്തടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.  രാവിലെ ഒന്‍പതിനാണ് അപകടം.

വയനാട് കാക്കവയല്‍ തട്ടോട്ടില്‍ ഹസൈനാരുടെ ഭാര്യ ഫാത്തിമ (55) ആണ് മരിച്ചത്. ഹസൈനാര്‍ (60), ബന്ധുവായ കാടാമ്പുഴ കണ്ണംതൊടി അബ്ദുറഹിമാന്റെ ഭാര്യ താഹിറ (38) മകള്‍ അല്‍ഫ (10), മിനിലോറിയിലുണ്ടായിരുന്ന തൃശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശി ജയപ്രകാശ് (56), എറണാകുളം അമ്പാമട്ടത്തില്‍ സജീഷ് (36) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ താഹിറ തൃശൂരിലെ ആശുപത്രിയിലും മറ്റുള്ളവര്‍ ചങ്ങരംകുളത്തെ ആശുപത്രിയിലും ചികിത്സയിലാണ്.

Read more topics: road, accident, malappuram
English summary
one killed in road accident in malappuram
topbanner

More News from this section

Subscribe by Email