Monday September 24th, 2018 - 11:19:am
topbanner

മെകുനു ചുഴലിക്കാറ്റ് ; കണ്ണൂര്‍ സ്വദേശിിയെ സലാലയില്‍ കാണാതായി

suji
മെകുനു ചുഴലിക്കാറ്റ് ; കണ്ണൂര്‍ സ്വദേശിിയെ സലാലയില്‍ കാണാതായി

ഒമാനിലും യെമനിലും നാശം വിതയ്ക്കുന്ന മെകുനു ചുഴലിക്കാറ്റില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. ഒമാനിലെ സലാലയിലാണ് സംഭവം. ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മധു അടക്കം രണ്ട് ഇന്ത്യക്കാരെ കാണാനില്ല. യെമനില്‍ ഏഴു പേരും ഒമാനില്‍ മൂന്നു പേരും മരിച്ചു. 60 ലേറെ പേരെ കാണാതായിട്ടുണ്ട്.

യെമനില്‍ കൂടുതല്‍ നാശമുണ്ടായ സ്‌കോട്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല ഗ്രാമങ്ങളും വെള്ളം കയറി. പലരും വീടുപേക്ഷിച്ച് പലായനം ചെയ്തു. ഒമാന്റെ തലസ്ഥാനമായ സലാല നഗരം മറ്റു പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. കര വ്യോമ ഗതാഗതം തടസ്സപ്പെട്ടു. സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. മല വെള്ളപ്പാച്ചിലില്‍ റോഡ് തകര്‍ന്നു വാഹനങ്ങള്‍ ഒലിച്ചുപോയി. വൈദ്യുതി ബന്ധവും തകരാറിലാണ് .

Read more topics: missing, mekunu salalah
English summary
one keralite missing in mekunu salalah
topbanner

More News from this section

Subscribe by Email