Friday September 21st, 2018 - 9:42:am
topbanner
Breaking News

ലോറിസമരം; സമരാനുകൂലികളുടെ കല്ലേറില്‍ ക്ലീനര്‍ക്ക് ദാരുണാന്ത്യം

NewsDesk
ലോറിസമരം; സമരാനുകൂലികളുടെ കല്ലേറില്‍ ക്ലീനര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്.

സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെ ഒരുസംഘം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു.  കഞ്ചിക്കോട് വെച്ചാണ് ലോറിക്ക് നേരെ ആക്രമണമുണ്ടായത്.

തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തുര്‍ മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. ലോറി സമരം തുടരുന്നതിനിടെ ഇന്ന് മുതല്‍ പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സമരക്കാര്‍ ലോറി തടയുകയും വാക്കേറ്റമുണ്ടൈായപ്പോള്‍ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ ലോറിയുടെ ചില്ല് തകര്‍ന്ന് പരിക്കേറ്റാണ് മുബാറക് മരിച്ചത്.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ടുദിവസം മുമ്പ് തമിഴ്നാട്ടില്‍ നിന്ന് വരുന്ന ലോറികള്‍ തടയുന്ന അവസ്ഥയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ന ടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിന്‍മാറി. പിന്നാലെ തിങ്കളാഴ്ച രാവിലെ ലോറി വരുന്നുവെന്ന അറിഞ്ഞ സമരക്കാര്‍ തടയാനെത്തിയതായിരുന്നു.

സമരത്തില്‍ എല്ലാ ചരക്കുലോറികളും പങ്കെടുക്കുന്നില്ല. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന ചരക്ക്ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. നാലുദിവസമായി സമരം തുടര്‍ന്നിട്ടും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതിരുന്നതാണ് പ്രകോപനങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നു.

Read more topics: lorry, strike, walayar
English summary
lorry strike: one death reported at walayar
topbanner

More News from this section

Subscribe by Email