Saturday September 22nd, 2018 - 10:32:pm
topbanner

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാവധി ഒരു ദിവസമായി ചുരുക്കും

Renjini
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാവധി ഒരു ദിവസമായി ചുരുക്കും

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്രറിയേറ്റ് ജീവനക്കാരുടെ അവധി ഒരു ദിവസം മാത്രമായി വെട്ടിച്ചുരുക്കാൻ ആലോചന. തിരുവോണ ദിവസം മാത്രമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.ഓണം പ്രമാണിച്ചുള്ള മറ്റ് അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാവണം എന്ന് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ 24മുതല്‍ 28വരെയാണ് അവധി നിശ്ചയിച്ചിരുന്നത്. ഇത് ഒരു ദിവസമായി ചുരുങ്ങും.കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. 

ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുന്ന ലെവല്‍ മൂന്ന് (എല്‍ത്രീ ) വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തമെന്നും ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ് എന്നും കേന്ദ്രം പറയുന്നു. അതേസമയം പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Read more topics: onam, leave, Secretariat, staff, reduced
English summary
The onam leave of the Secretariat staff will be reduced to one day
topbanner

More News from this section

Subscribe by Email