Wednesday September 26th, 2018 - 2:32:am
topbanner

ഓണം ആഘോഷിക്കാന്‍ മലയാളി കുടിച്ചത് 516 കോടി രൂപയുടെ മദ്യം: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവ്

NewsDesk
ഓണം ആഘോഷിക്കാന്‍ മലയാളി കുടിച്ചത് 516 കോടി രൂപയുടെ മദ്യം: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവ്

ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യ വില്‍പ്പന. കഴിഞ്ഞ എട്ടുദിവസത്തിനിടെ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനുകളിലൂടെ വിറ്റത് 516 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഉണ്ടായത്.

ഇന്നലെ വരെയുള്ള 10 ദിവസത്തെ കണക്കാണ് ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ടത്. 516 കോടി രൂപയാണ് ആകെ വിറ്റുവരവ്. ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 88 കോടി രൂപ. അവിട്ടം ദിനത്തില്‍ 59 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 533 കോടി രൂപയുടെ മദ്യ വില്പന നടന്നിരുന്നു. ഈ വര്‍ഷം 17 കോടി രൂപ കുറവാണ് ഉണ്ടായത്. ഇത്തവണ തിരുവോണ ദിനത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കൂടാതെ വെള്ളപ്പൊക്കത്തില്‍ 60 ഔട്ട് ലെറ്റുകള്‍ പൂട്ടുകയും ചെയ്തിരുന്നു. വില്പന കുറവിന്‍റെ കാരണം ഇതാണെന്നാണ് വിലയിരുത്തല്‍.

തിരുവോണ ദിവസം ബിവറേജസ് അടച്ച് ബാറുകള്‍ക്ക് സൌകര്യമൊരുക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാറുകളോട് സര്‍ക്കാര്‍ ഉപകാര സ്മരണ ചെയ്തുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഓണ ദിവസത്തില്‍ അവധി വേണമെന്ന ബിവറേജസ് ജീവനക്കാരുടെ ആവശ്യം അംഗീകരിക്കുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

Read more topics: onam, beverage, liquor,
English summary
onam kerala beverage corporation foreign liquor sale
topbanner

More News from this section

Subscribe by Email