Friday November 16th, 2018 - 9:48:pm
topbanner

സോളാര്‍ കേസ്, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: ഉമ്മന്‍ചാണ്ടി

Anju NC
സോളാര്‍ കേസ്,  തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിഞ്ഞാന്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് ഒരു ഭയവുമില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന ഉറച്ച വിശ്വാസവുമുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എല്‍ഡിഎഫിനെതിരെ മുന്നോട്ടു പോകാന്‍ യുഡിഎഫിന് കൂടുതല്‍ ശക്തി പകരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആദ്യം പുറത്തു വിടട്ടെ. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.

English summary
oommen chandi's reaction in solar case
topbanner

More News from this section

Subscribe by Email