Wednesday September 18th, 2019 - 5:17:pm
topbanner
Breaking News
jeevanam

ഒളിക്യാമറ വിവാദം; എം കെ രാഘവനെതിരെ കേസെടുത്തു

RA
ഒളിക്യാമറ വിവാദം; എം കെ രാഘവനെതിരെ കേസെടുത്തു

തിരുവനന്തപുരം: യുഡിഎഫ‌് സ്ഥാനാര്‍ഥിയും കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയുമായ എം കെ രാഘവനെതിരെ ഒളിക്യാമറ വിവാദത്തിൽ കേസെടുത്തു.അഴിമതി നിരോധന നിയമപ്രകാരമാണ് എം കെ രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. കോടികള്‍ ചെലവഴിച്ചാണ‌് താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന‌് പറഞ്ഞിരുന്നു.

സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു രാഘവന്‍റെ വെളിപ്പെടുത്തല്‍. 'ടിവി 9' ചാനലാണ‌് ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്ബനി പ്രതിനിധികളായെത്തി രാഘവനോട് സംസാരിച്ചത‌്. തിരഞ്ഞെടുപ്പ‌് ചെലവുകള്‍ക്ക‌് 5 കോടി രൂപ വാഗ‌്ദാനം ചെയ‌്ത ചാനല്‍സംഘത്തോട‌് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എംപി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ‌് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന‌് മാത്രം പത്ത‌് ലക്ഷത്തോളം രൂപ ചെലവുണ്ട‌്. 50-60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട‌് വെളിപ്പെടുത്തിയിരുന്നു.

Viral News

English summary
olicamera contraversy case register
topbanner

More News from this section

Subscribe by Email