Sunday February 17th, 2019 - 5:28:pm
topbanner

തൃശ്ശൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

Jikku Joseph
തൃശ്ശൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗുണ്ടകള്‍ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയനാണ് (56) മരിച്ചത്. മകനെ തിരഞ്ഞെത്തിയ ഗുണ്ടകള്‍ വിജയനെ വെട്ടിക്കൊല്ലുകയായിരുന്നു.

അര്‍ദ്ധരാത്രിയോടെ ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വിജയന്റെ മകനെ അന്വേഷിച്ചാണ് ഇവരെത്തിയത്. മകന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചു. തുടര്‍ന്ന് അച്ഛനും ഗുണ്ടകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

വാക്കുതര്‍ക്കത്തിനിടെ ഇവര്‍ കൈയ്യില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് വിജയനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചു. സംഭവത്തില്‍ അക്രമികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഇവര്‍ കേരളം വിട്ടു പോയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

 

Viral News

Read more topics: old, man, murdered, iringalakkuda
English summary
old man murdered in iringalakkuda
topbanner

More News from this section

Subscribe by Email