Tuesday October 23rd, 2018 - 3:13:pm
topbanner
Breaking News

ഓഖി ചുഴലിക്കാറ്റില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

Anju NC
ഓഖി ചുഴലിക്കാറ്റില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി തൂത്തൂര്‍ സ്വദേശി സനുസിലോസിന്റെ മകന്‍ വില്‍ഫ്രൈഡിന്റെ(58) മൃതദേഹമാണ് ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞത്. മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും.

മെഡിക്കല്‍ കോളേജില്‍ രണ്ട് മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും ഒരു മൃതദേഹം ശ്രീചിത്രയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 19 പേരെയാണ് ഇതുവരെ മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read more topics: okhi, one deadbody, identified,
English summary
okhi:one deadbody identified
topbanner

More News from this section

Subscribe by Email