topbanner
Monday December 11th, 2017 - 7:48:am
topbanner
topbanner

ഓഖി ദുരന്തം: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

Anju NC
ഓഖി ദുരന്തം: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. വലിയ തുറ, പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന് രക്ത സാമ്പിളുകള്‍ പരിശോധിക്കും. നിരവധി പേരാണ് രക്ത സാമ്പിളുകള്‍ നല്‍കാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ എത്തിയത്.

ഒമ്പതു പേരുടെ മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറി, ജനറല്‍ ആശുപത്രി മോര്‍ച്ചറി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

English summary
okhi: DNA test to identify dead bodies
topbanner topbanner

More News from this section

Subscribe by Email