topbanner
Monday December 11th, 2017 - 7:48:am
topbanner
topbanner

ഓഖി: തമിഴ്‌നാട് അതിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം, ട്രെയിനുകള്‍ റദ്ദാക്കി

Anju NC
ഓഖി: തമിഴ്‌നാട് അതിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം, ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കുഴിത്തുറയില്‍ നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍ റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തി.

തുടര്‍ന്ന് തിരുവനന്തപുരം-തിരുച്ചിറപള്ളി എക്‌സ്പ്രസ്, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി-കൊല്ലം മെമു സര്‍വീസ് എന്നിവ റദ്ദാക്കി. ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കുഴിത്തുറയില്‍ തൊള്ളായിരത്തിലധികം മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. നൂറിലധികം മത്സ്യബന്ധന ബോട്ടുകളും കാണാതായിട്ടുണ്ട്.

English summary
okhi cyclone: protesters interrupt road rail transportation in tamilnadu
topbanner topbanner

More News from this section

Subscribe by Email