Tuesday September 18th, 2018 - 9:07:pm
topbanner
Breaking News

മുത്തപ്പന്റെ പേരില്‍ ഭക്തരെ പിഴിഞ്ഞ് പറശ്ശിനി മടപ്പുര; വഴിപാട് നിരക്ക് കുത്തനെ കൂട്ടി

NewsDesk
മുത്തപ്പന്റെ പേരില്‍ ഭക്തരെ പിഴിഞ്ഞ് പറശ്ശിനി മടപ്പുര; വഴിപാട് നിരക്ക് കുത്തനെ കൂട്ടി

തളിപ്പറമ്പ്: ദിവസേന ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ വഴിപാടു നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചത് വിവാദമാകുന്നു.

സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ ഏറെ വിശ്വാസമര്‍പ്പിക്കുന്ന പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ വഴിപാട് നിരക്കുകള്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാകാത്തതാണെന്നാണ് ആരോപണം.

ഏപ്രില്‍ ഒന്നുമുതല്‍ വഴിപാട് നിരക്കുകള്‍ നാലിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. രണ്ടു രൂപ മുതല്‍ 25 രൂപ വരെ ഉണ്ടായിരുന്ന വഴിപാട് നിരക്കുകളാണ് ഒറ്റയടിക്ക് ഇരട്ടിമുതല്‍ നാലിരട്ടിവരെയായി വര്‍ധിപ്പിച്ചത്.

അരനൂറ്റാണ്ടോളം പയംകുറ്റിക്ക് 25പൈസയും പയംകുറ്റി വെള്ളാട്ടത്തിന് 1.25പൈസയുമായിരുന്നു. സര്‍ക്കാര്‍ 25പൈസ പിന്‍വലിച്ചതോടെ നാലുവര്‍ഷംമുമ്പ് പയംകുറ്റിക്ക് രണ്ടുരൂപയും പയംകുറ്റി വെള്ളാട്ടത്തിന് അഞ്ച്രൂപയാക്കിയും വര്‍ധിപ്പിച്ചിരുന്നു. 

ഇപ്പോള്‍ പയംകുറ്റിക്ക് 10 രൂപയായും പയംകുറ്റി വെള്ളാട്ടത്തിന് 20 രൂപയായും വര്‍ധിപ്പിച്ചു. തിരുവപ്പനയുടെ നിരക്ക് 25 രൂപയില്‍ നിന്ന് 50 രൂപയായും കരിംകലശത്തിന് 20 രൂപയില്‍നിന്ന് 40 രൂപയായും 10 രൂപയുണ്ടായിരുന്ന ചോറൂണിന് 40 രൂപയായും അഞ്ച് രൂപയുണ്ടായിരുന്ന വിളക്കുമാലക്ക് 20 രൂപയായും കൂട്ടി.

ക്ഷേത്രത്തിലെത്തുന്നവര്‍ സ്ഥിരമായി നടത്തുന്ന വഴിപാടുകള്‍ക്ക് ഇരട്ടിയിലധികം വര്‍ധിപ്പിച്ചത് ഭക്തജനങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് നിരക്ക് വളരെ കുറഞ്ഞ ക്ഷേത്രമെന്ന ഖ്യാതി പറശിനിക്കുണ്ട്.

നിരക്ക് കുറവാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വഴിപാടുകള്‍ അര്‍പ്പിക്കാറുണ്ട്. ഒറ്റടയിക്ക് ഇരട്ടിയില്‍ കൂടുതല്‍ നിരക്ക് വര്‍ധിപ്പിച്ചത് ക്ഷേത്രത്തിലെത്തുന്ന സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമാണ്. ഉത്തര കേരളത്തിലെ സാധാരണക്കാരുടെ ആരാധനാ മൂര്‍ത്തിയായ മുത്തപ്പനെ കാണാന്‍ അവധിക്കാലമായതോടെ തിരക്ക് കൂടിയിരിക്കുകയാണ്.

പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ നടവരവ് ദക്ഷിണയായി കണക്കാക്കി ദേവസ്വംബോര്‍ഡിന് ലഭിക്കേണ്ട പണംവകമാറ്റിയതായി ഭക്തര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ നടവരവ് ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടമാണെന്ന് കഴിഞ്ഞമാസം ഹൈക്കോടതി വിധിയുംവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രസ്റ്റി ബോര്‍ഡിന്റെ പുതുക്കിയ നിരക്ക് നിലവില്‍ വന്നത്.

                          പഴയനിരക്ക്           പുതിയ നിരക്ക്
തിരുവപ്പന                  25.00                     50.00
കരിംകലശം                20.00                    40.00  
ഊട്ടും വെള്ളാട്ടം           15.00                     30.00
പയംകുറ്റി വെള്ളാട്ടം       5.00                       20.00
പയംകുറ്റി                    2.00                      10.00
വിളക്കുമാല                 5.00                       20.00
ചോറൂണ്                    10.00                     40.00
തുലാഭാരം (പ്രാര്‍ഥനക്കനുസരിച്ച്).

Read more topics: Parassinikadavu, muthappan, temple
English summary
Offerings Price hike at Parassinikadavu muthappan temple
topbanner

More News from this section

Subscribe by Email