Tuesday November 13th, 2018 - 6:05:am
topbanner

കോഴ വാഗ്ദാനം; വിജിലന്‍സ് ജസ്റ്റിസ് കെ ടി ശങ്കരന്റെ മൊഴിയെടുത്തു

NewsDesk
കോഴ വാഗ്ദാനം; വിജിലന്‍സ് ജസ്റ്റിസ് കെ ടി ശങ്കരന്റെ മൊഴിയെടുത്തു

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കുവേണ്ടി കോഴ വാഗ്ദാനമുണ്ടായെന്ന ജസ്റ്റീസ് കെ.ടി ശങ്കരന്റെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് മൊഴിയെടുത്തു. ഇന്നു രാവിലെയാണ് വിജിലന്‍സ് സംഘം ജഡ്ജിയുടെ മൊഴിയെടുത്തത്.

പ്രതിക്കു വേണ്ടി തന്നെ ആരും നേരിട്ട് സമീപിച്ചിട്ടില്ലെന്നും കോഴിക്കോട്ടുള്ള തന്റെ സുഹൃത്തിനെയാണ് സമീപിച്ചതെന്നും ജഡ്ജി മൊഴി നല്‍കി. കോഴിക്കോടുള്ള തന്റെ ഒരു സുഹൃത്തിനാണ് കോഴ വാഗ്ദാനം ചെയ്യപ്പെട്ടത്. അദ്ദേഹം തന്നോട് ഇക്കാര്യം തന്നോട് പറയുകയായിരുന്നെന്നും ശങ്കരന്‍ വിജിലന്‍സിന് മൊഴി നല്‍കി. തന്നോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുഹൃത്ത് പറഞ്ഞതായും ജഡ്ജി അറിയിച്ചു.

വിജിലന്‍സ് സംഘം ഇനി ജഡ്ജിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കും. ആരാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാകാനാണിത്.

കഴിഞ്ഞ ദിവസം തുറന്ന കോടതിയിലാണ് ജഡ്ജി തനിക്ക് 25 ലക്ഷം രൂപ കോഴ വാഗ്ദാനമുണ്ടായെന്ന് വ്യക്തമാക്കിയത്. കോഴ വാഗ്ദാനത്തെ തുടര്‍ന്ന് ജഡ്ജി കേസില്‍ നിന്ന് പിന്മാറുകയായിരുന്നു.

English summary
offering bribe; Vigilance records Justice K T Sankaran's statement
topbanner

More News from this section

Subscribe by Email