topbanner
Wednesday August 23rd, 2017 - 7:20:pm
topbanner

രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാല്‍

rajani v
രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. കെ.ആര്‍.നാരായണനെ പിന്തുണയ്ക്കാതെ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുപോലുള്ള പ്രവര്‍ത്തി സിപിഎം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് രാംനാഥ് കോവിന്ദ് അതുകൊണ്ട് അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജഗോപാലിന്റെ പ്രതികരണം.

 

 

English summary
o rajagopal wants prathipaksham support for president candidate
topbanner topbanner

More News from this section

Subscribe by Email