Friday September 21st, 2018 - 9:44:am
topbanner
Breaking News

മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍: ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശാലാന്വേഷണം നടത്താവുന്ന സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്; കേരളത്തോട് എന്തു വിരോധമാണ് കേന്ദ്രം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം

rajani v
മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍: ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശാലാന്വേഷണം നടത്താവുന്ന സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്; കേരളത്തോട് എന്തു വിരോധമാണ് കേന്ദ്രം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ രംഗത്ത്. ഇഷ്ടമുള്ളപ്പോൾ ഓടിച്ചെന്നു കുശാലാന്വേഷണം നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്ത്രിയുടേതെന്നും രാജഗോപാൽ പറഞ്ഞു.ഡൽഹിയിൽ പാർട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നതിനു പിന്നിൽ മറ്റു പല ഉദ്ദേശ്യങ്ങളും കാണുമെന്നും അദ്ദേഹം പറഞ്ഞു.

യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണവും ഉണ്ടാകും. പക്ഷേ അതിനു പ്രധാനമന്ത്രി നിന്നു തരണമെന്നു ചിന്തിക്കുന്നിടത്താണു പ്രശ്നം. കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ അവഗണനയെ നിസ്സാരമായി കാണില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിന് കേരളത്തോടു രാഷ്ട്രീയ വിരോധമാണെന്ന പിണറായിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. മോദിയോടുള്ള വിരോധം മാത്രമാണ് ഈ പ്രസ്താവനയ്ക്ക് പിന്നില്‍. കേരളത്തോട് എന്തു വിരോധമാണ് കേന്ദ്രം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ പ്രധാനമന്ത്രിയെ കാണാന്‍ മൂന്നു നാലു ദിവസം ഡല്‍ഹിയില്‍ തങ്ങേണ്ടി വന്ന അനുഭവം മുന്നിലുണ്ട്. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പ് മന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

സഹപ്രവര്‍ത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് അതു തെളിയിക്കുന്നത്. കേരളത്തിന്റെ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കാണേണ്ടിയിരുന്നത് കേന്ദ്ര ഭക്ഷ്യമന്ത്രിയെയായിരുന്നു. ഇക്കാര്യത്തില്‍ പിണറായിക്ക് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഉപദേശമെങ്കിലും തേടാമായിരുന്നു. പിണറായി മോദി വിരുദ്ധ പ്രസ്താവന നടത്തുമ്പോൾ വിഎസ് കേന്ദ്ര റയിൽമന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തി പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു.

ഡൽഹിയിലില്ലായിരുന്ന കേന്ദ്രമന്ത്രി വിഎസിനെ കാണാൻ മാത്രം അവിടെയെത്തി എന്നത് കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിരോധമാണോ സ്നേഹമാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി കേന്ദ്ര വിരോധ പ്രസ്താവന നടത്തുന്ന ദിവസം തിരുവനന്തപുരത്തു ശ്രീചിത്രയിൽ മറ്റൊരു കേന്ദ്ര മന്ത്രി 600 ലധികം കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു.

Read more topics: o rajagopal,answer, to pinarayi
English summary
o rajagopal answer to pinarayi
topbanner

More News from this section

Subscribe by Email