topbanner
Sunday December 17th, 2017 - 7:44:am
topbanner
topbanner

നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും സ്വകാര്യ മാഫിയകളുടെ കൈയ്യിലേയ്ക്ക്

rajani v
നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും സ്വകാര്യ മാഫിയകളുടെ കൈയ്യിലേയ്ക്ക്

കോട്ടയം: വിദേശ രാജ്യങ്ങളിലേയ്ക്കുള്ള നഴ്സുമാരുടെ തെരഞ്ഞടുപ്പില്‍ കൈയിട്ടു വാരല്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.നഴ്സിങ് റിക്രൂട്ട്മെന്റില്‍ സ്വകാര്യ മാഫിയകള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ അവസരം നഷ്ടമാക്കുന്നതിന് കളം ഒരുക്കിയിരിക്കുന്നത്.

സ്വകാര്യ ഏജന്‍സികളുടെ റിക്രൂട്ട്മെന്റില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമേ നഴ്സിങ് റിക്രൂട്ട്മെന്റ് നടത്താവൂ എന്ന നിബന്ധന കൊണ്ടു വന്നത്.ഇതാണ് കഴിഞ്ഞ ദിവസം യാതൊരു കാരണവും ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

നോര്‍ക, ഒഡാപെക്, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ തുടങ്ങി ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയായിരുന്നു കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്. സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുന്നുവെന്നും വന്‍ തുക കോഴ വാങ്ങുന്നുവെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയത്. കോട്ടയം സ്വദേശി ഉതുപ്പ് വര്‍ഗീസിന്റെ നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ കരുതല്‍ നടപടി സ്വീകരിച്ചത്.

നഴ്സിങ് റിക്രൂട്ട്മെന്റില്‍ സ്വകാര്യ മേഖലയുടെ ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ഏപ്രില്‍ മുതല്‍ റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയത്. റിക്രൂട്ട്മെന്റിന് സ്വകാര്യ ഏജന്‍സികള്‍ 20 ഉം 25 ഉം ലക്ഷം രൂപവരെ ഈടാക്കുകയും കുവൈത്തിലേക്കടക്കം വിവിധ രാജ്യങ്ങളിലേക്ക് നടന്ന റിക്രൂട്ട്മെന്റുകളില്‍ വ്യാപക തട്ടിപ്പ് നടന്നതായും പരാതി ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഉത്തരവ് നഴ്സിങ് റിക്രൂട്ട്മെന്റ് മേഖലയിലെ ചൂഷണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ഏതുവിധേനയും ജോലിയില്‍ കയറിപ്പറ്റാനാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് താല്‍പര്യം. ഇത് മുന്നില്‍കണ്ടാണ് സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുന്നത്.

 

English summary
nursing recruitment new order central government
topbanner topbanner

More News from this section

Subscribe by Email