topbanner
Wednesday November 22nd, 2017 - 10:44:am
topbanner
Breaking News

കലക്ടറുടെ വിവാദ ഉത്തരവിനെതിരെ കണ്ണൂരിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം

NewsDesk
കലക്ടറുടെ വിവാദ ഉത്തരവിനെതിരെ കണ്ണൂരിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം

കണ്ണൂര്‍: നഴ്സുമാരുടെ സമരം നേരിടാനുള്ള കണ്ണൂര്‍ കലക്ടറുടെ വിവാദ ഉത്തരവിനെതിരെ കണ്ണൂരിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം. സ്വകാര്യ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്തിയില്ല. കണ്ണൂര്‍ കലക്ടറുടെ ഉത്തരവിനെതിരെ പരിയാരം നഴ്സിങ് കോളജിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകണമെന്ന ഉത്തരവിനെതിരെ ക്ലാസില്‍ കയറാതെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും  നഴ്സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാര്‍ഥികളാണ് ഇവിടുന്ന് പോകേണ്ടത്.

nurses students protest against kannur collector order

തങ്ങൾ വിദ്യാർത്ഥികൾ മാത്രമാണെന്നും ജോലിക്കിടയിൽ പിഴവു സംഭവിച്ചാൽ തങ്ങളെ സംരക്ഷിക്കാൻ ഒരു നിയമവും ഇല്ലെന്നും ഇവർ പറയുന്നു. നഴ്സുമാർ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കുന്നത്. സമരത്തിനിടെ ഒരു വിദ്യാർത്ഥി കുഴഞ്ഞുവീഴുകയുമുണ്ടായി.

ഇതിനിടെ, പിരിഞ്ഞുപോയ നഴ്സുമാരെ ആശുപത്രിയിലെത്തിച്ച്‌ പ്രവര്‍ത്തനം തുടരാനും മാനേജ്മെന്റുകള്‍ ശ്രമം തുടങ്ങി. നേരിട്ട് രോഗികളെ പരിചരിക്കാതെ, പരിചയ സമ്പന്നരുടെ മേല്‍നോട്ടത്തില്‍ സഹായത്തിനായാണ് നഴ്സിംഗ് വിദ്യാര്‍ഥികളെ നിയോഗിക്കുകയെന്ന് കണ്ണൂര്‍ കലക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇവരെ തടയില്ലെന്ന് വ്യക്തമാക്കിയ ഐ.എന്‍.എ ജനകീയ മാര്‍ച്ച്‌ അടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണ്.

ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ രോഗികളെയും നഴ്‌സിങ് വിദ്യാര്‍ത്ഥികളെയും ബലിയാടാക്കരുതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യുഎന്‍എസ്എ) യുണൈറ്റഡ് നഴ്‌സസ് പാരന്റ്‌സ് അസോസിയേഷനും(യുഎന്‍പിഎ) സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം വിദ്യാര്‍ത്ഥികളെ ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് യുണൈറ്റഡ് നഴ്‌സസ് ഫാക്കല്‍റ്റി അസോസിയേഷനും (യുഎന്‍എഫ്എ) ചൂണ്ടിക്കാട്ടി.

കളക്ടറുടെ നടപടിയുടെ മറവില്‍ മാനേജ്‌മെന്റുകള്‍ നിയമവിരുദ്ധമായി കുട്ടികളെ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ ഉണ്ടാവുന്ന ഭവിഷത്തുകള്‍ക്ക് വിദ്യാര്‍ത്ഥികളോ അധ്യാപകരോ ഉത്തരവാദികളായിരിക്കില്ല. നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ അഞ്ച് വര്‍ഷത്തെ പഠന കാലത്തിനിടെ നിയമാനുസരണം ലഭിക്കുന്ന ഓരോ വര്‍ഷത്തെയും നിശ്ചിത ക്ലിനിക്കല്‍ അവറില്‍ മാത്രമാണ് വാര്‍ഡുകളിലോ ലാബുകളിലോ പോകാനാകുകയുള്ളു. 

അതല്ലാതെ അധ്യാപകര്‍ക്കോ മാനേജ്‌മെന്റിനോ ഇവരെ പ്രാക്ടിക്കലിനായി അയക്കാന്‍ കഴിയില്ല. കളക്ടറുടെ ഉത്തരവ് പ്രകാരം നിയോഗിക്കാന്‍ വിധിക്കപ്പെടുന്നവരുടെ ക്ലിനിക്കല്‍ അവര്‍ കാലാവധിയും തീര്‍ന്നവരാണ്. കളക്ടറുടെ ഉത്തരവനുസരിച്ച് ജോലിക്ക് ഹാജരാകാത്ത നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുമെന്നാണ് കളക്ടറുടെ ഉത്തരവിനെ ഉദ്ദരിച്ച് മാനേജ്‌മെന്റുകള്‍ പറയുന്നത്.

Read more topics: nurses, protest, kannur,
English summary
nurses students protest against kannur collector order
topbanner topbanner

More News from this section

Subscribe by Email