Wednesday November 21st, 2018 - 8:27:am
topbanner

ശമ്പള വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരമെന്ന് നഴ്‌സുമാരുടെ സംഘടന

NewsDesk
ശമ്പള വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരമെന്ന് നഴ്‌സുമാരുടെ സംഘടന

തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കി വര്‍ധിപ്പിച്ച തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് നഴ്സുമാരുടെ സംഘടനയായ യുഎന്‍എ.

നവംബര്‍ 20 നകം ശമ്പള വര്‍ധന നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മിനിമം വേതന സമിതി യോഗത്തില്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കാനാകില്ലെന്ന് ആശുപത്രി ഉടമകളുടെ സംഘടന നിലപാടെടുത്തതോടെയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

ശമ്പള വര്‍ധനവ് നടപ്പിലാക്കിയില്ലെങ്കില്‍ വീണ്ടും അനിശ്ചിതകാലസമരം ആരംഭിക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തില്‍ പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച നടക്കുന്ന മിനിമം വേതന സമിതി യോഗത്തിലാണ് ശമ്പള വര്‍ധനവ് ചര്‍ച്ചയാകുക. യോഗത്തില്‍ മാനേജ്മെന്റ് ശമ്പളവര്‍ധനവ് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും സര്‍ക്കാര്‍ ഇടപെടണമെന്നും യുഎന്‍എ ആവശ്യപ്പെടുന്നു.നേരത്തേ ഒരുമാസത്തോളം നീണ്ട സമരത്തിനൊടുവിലായിരുന്നു വേതനവര്‍ധനവ് എന്ന നഴ്സുമാരുടെ ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം അംഗീകരിച്ചത്.

 

Read more topics: Nurse, strike, Kerala
English summary
Nurses go on a strike in Kerala
topbanner

More News from this section

Subscribe by Email