Sunday September 23rd, 2018 - 10:26:am
topbanner

ആശുപത്രിക്കെട്ടിടത്തില്‍ നിന്നും മലയാളി നഴ്സ് ചാടി മരിച്ചു

Jikku Joseph
ആശുപത്രിക്കെട്ടിടത്തില്‍ നിന്നും മലയാളി നഴ്സ് ചാടി മരിച്ചു

അല്‍ഐന്‍: മലയാളി നേഴ്സിനെ അല്‍ഐനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ് (43) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം സ്വദേശിനിയായ സുജയെ ഞായറാഴ്ച ഉച്ചക്ക് ശേഷം ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് ശമ്പള കുടിശ്ശിക ഉണ്ടായിരുന്നതായി പറയുന്നു. കൂടാതെ ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്ന് പോലീസ് പ്രാഥമിക നിഗമനം. മൂന്ന് മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്.

ആദ്യ ഭര്‍ത്താവായ ഉത്തരേന്ത്യക്കാരനില്‍നിന്ന് വിവാഹമോചനം നേടിയ സുജ പിന്നീട് മലയാളിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ മൂന്ന് മക്കളുണ്ട്. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം കാണേണ്ടെന്നും അങ്ങോട്ട് അയക്കേണ്ടെന്നുമാണ് പറഞ്ഞത്. അതിനാല്‍ യു.എ.ഇയില്‍ തന്നെ സംസ്‌കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

English summary
nurse suicide in universal hospital al-ain
topbanner

More News from this section

Subscribe by Email