Friday September 21st, 2018 - 9:20:pm
topbanner

നഴ്സുമാര്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു

rajani v
നഴ്സുമാര്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു.ഇന്ന് മന്ത്രിമാരായ എ.സി. മൊയ്തീന്റെയും വി.എസ് സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

സമരക്കാര്‍ക്ക് 50% ഇടക്കാല ആശ്വാസം നല്‍കാനും തീരുമാനമായി. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നടപ്പിലാക്കും.മാനേജ്‌മെന്റുമായി സമവായമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.തുല്യ ജോലിക്ക് തുല്യ കൂലിയെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ റിപ്പോര്‍ട്ടുകളും
നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

സമരം ഒഴിവാക്കാനായി തൃശൂര്‍ ജില്ലാ കലക്ടര്‍ നഴ്‌സുമാരും മാനേജ്‌മെന്റ് പ്രതിനിധികളുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നഴ്‌സുമാര്‍ നീങ്ങിയത്.

 

 

Read more topics: nurse, strike, widrow, govt, meeting
English summary
nurse strike widrow govt meeting
topbanner

More News from this section

Subscribe by Email