Monday September 24th, 2018 - 7:37:pm
topbanner

മുഖ്യമന്ത്രി ഉറപ്പ് നല്‍കി; നഴ്‌സുമാരുടെ സമരം മാറ്റിവെച്ചു

rajani v
മുഖ്യമന്ത്രി ഉറപ്പ് നല്‍കി; നഴ്‌സുമാരുടെ സമരം മാറ്റിവെച്ചു

കൊച്ചി: നാളെ മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്താനിരുന്ന പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നഴ്സുമാരുടെ പ്രശ്നത്തില്‍ ഈ 31നകം പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ അറിയിച്ചു.

സര്‍ക്കാര്‍ മുമ്പ് ഉറപ്പ് നല്‍കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം 31ന് മുമ്പ് പുറത്തിറക്കുമെന്ന്മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഴ്സുമാര്‍സമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി യുണൈറ്റഡ് നഴ്സസ്അസോസിയേഷന്‍ ഭാരവാഹികളുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.

 

Read more topics: nurse, strike, widrow
English summary
nurse strike widrow
topbanner

More News from this section

Subscribe by Email