Wednesday November 21st, 2018 - 3:19:am
topbanner

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍

rajani v
നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പ്രശ്‌ന പരിഹാരത്തിന് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍.വേതന വര്‍ദ്ധനവ് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

അഭിപ്രായ സമന്വയത്തിലൂടെ വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതിയെ സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് നിര്‍ദേശം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി.

ഇവര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്ക് എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Read more topics: nurse, salary, issue, tp ramakrishnan
English summary
nurse salary issue tp ramakrishnan
topbanner

More News from this section

Subscribe by Email