Thursday November 22nd, 2018 - 5:18:pm
topbanner

മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി; നഴ്സുമാരുടെ ശമ്ബള വര്‍ധനവിന് സ്‌റ്റേ ഇല്ല

rajani v
മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി; നഴ്സുമാരുടെ ശമ്ബള വര്‍ധനവിന് സ്‌റ്റേ ഇല്ല

കൊച്ചി: നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി അറിയിച്ചത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്‌സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകള്‍ ഹൈ കോടതിയില്‍ എത്തിയത്.

തങ്ങളെ കേള്‍ക്കാതെയാണു ഉത്തരവ് പുറത്തിറക്കിയത്. ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും. ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടത്.

 

Read more topics: nurse, salary issue, highcourt
English summary
nurse salary issue highcourt
topbanner

More News from this section

Subscribe by Email