കൊച്ചി സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്കാന് സാധിക്കില്ലെന്നു സ്വകാര്യ ആശുപത്രി അധികൃതര്‍.നഴ്സുമാര്‍ സമരത്തിന് ഇറങ്ങിയാല്‍ ആശുപത്രി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് തീരുമാനിച്ചു.
ഉത്തരവ് ഇറങ്ങിയ സ്ഥിതിക്കു കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇക്കാര്യങ്ങള്‍ വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിലെ യോഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണനെ ധരിപ്പിക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.
ആശുപത്രിയിലെ നഴ്സുമാര്‍ എല്ലാവരും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അംഗങ്ങളല്ല. സമരത്തിനില്ലാത്ത നഴ്സുമാരെ ഉപയോഗിച്ച് ആശുപത്രി നടത്താന്‍ ശ്രമിക്കണമെന്നും സാധിച്ചില്ലെങ്കില്‍ പൂട്ടിയിടണമെന്നുമാണ് അസോസിയേഷന് തീരുമാനം.