Wednesday November 14th, 2018 - 12:52:pm
topbanner

പെന്‍ഷന്‍ തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തിരുവനന്തപുരത്ത് രംഗത്ത്

NewsDesk
പെന്‍ഷന്‍ തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തിരുവനന്തപുരത്ത് രംഗത്ത്

തിരുവനന്തപുരം: അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ തങ്ങൾക്കും വേണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ രംഗത്ത്. തിരുവനന്തപുരം സെന്റ് ആനീസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് പെന്‍ഷന്‍ അപേക്ഷയുമായി കോര്‍പ്പറേഷനെ സമീപിച്ചത്. തുടര്‍ന്ന്, അപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതിന് കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, സംസ്ഥാന സ‍‍ര്‍ക്കാരിന്റെ ഉപദേശം തേടിയിരിക്കുകയാണ്.

തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും, പലപ്പോഴും മരുന്നിന് പോലും പണം തികയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍വെന്റിലെ പത്തോളം കന്യാസ്ത്രീകള്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോര്‍പ്പറേഷനെ സമീപിച്ചത്. അപേക്ഷ നല്‍കിയ എല്ലാവരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

പ്രത്യേക ജീവിത സാഹചര്യങ്ങള്‍ കാരണം വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്ന അവിവാഹിതകള്‍ക്കാണ് സര്‍ക്കാര്‍ പ്രതിമാസം 1,100 രൂപ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസത്തിന്‍െറ ഭാഗമായി അവിവാഹിതരായി തുടരുന്ന കന്യാസ്ത്രീകള്‍ക്ക്, പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടോ എന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇനിയും വ്യക്തത നല്‍കേണ്ടതുണ്ട്.

ലാറ്റിന്‍ കത്തോലിക് ചര്‍ച്ചിന് കീഴില്‍ വരുന്ന സെന്റ് ആനിസ് കോണ്‍വെന്റില്‍ ഇരുപത് കന്യാസ്ത്രീകളാണ് ഉള്ളത്. പള്ളിയില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്നും തങ്ങള്‍ തന്നെ സ്വയം വരുമാനമുണ്ടാക്കണമെന്നും ഇവര്‍ പറയുന്നു. അതേസമയം വിഷയത്തില്‍ ലാറ്റിന്‍ സഭ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് സഭയുടെ നിലപാട്.

Read more topics: nurse, protest, thiruvananthapuram,
English summary
nurse protest thiruvananthapuram about pension
topbanner

More News from this section

Subscribe by Email