topbanner
Tuesday September 26th, 2017 - 12:54:pm
topbanner

നഴ്സുമാരുടെ സമരം മാറ്റി വയ്ക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

suvitha
നഴ്സുമാരുടെ സമരം മാറ്റി വയ്ക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം മാറ്റിവെച്ചാൽ സർക്കാർ നഴ്സുമാരുമായി ഉടൻ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് യുഎൻഎ പ്രതിനിധികളെ അറിയിക്കുകയും ചെയ്തു.

എന്നാൽ ഇക്കാര്യത്തിൽ പ്രതിനിധികൾ മറുപടി നൽകിയിട്ടില്ല. യുഎൻഎയുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം ചർച്ച ചെയ്തതിന് ശേഷമായിരിക്കും സംഘടനയുടെ നിലപാട് വ്യക്തമാക്കുക. അതേസമയം വേതന വർധനവുമായി ബന്ധപ്പെട്ടു ചർച്ചകൾക്കു തയാറാണെന്ന് അസിസ്റ്റന്‍റ് ലേബർ ഓഫീസറും ഇന്നു അറിയിച്ചിരുന്നു.

Read more topics: nurse, protest, pinarayi vijayan,
English summary
The nurses' strike should be replaced: pinarayi vijayan
topbanner topbanner

More News from this section

Subscribe by Email