topbanner
Saturday November 25th, 2017 - 1:14:pm
topbanner
Breaking News

നഴ്‌സുമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് കെ എം മാണി

suvitha
നഴ്‌സുമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് കെ എം മാണി

കോട്ടയം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യാശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ നേഴ്‌സുമാരുടെ സമരം സ്‌ഫോടനാത്മകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സ്വകാര്യാശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

കേരളം പകര്‍ച്ചപ്പനിയുടെ പിടിയിലാണ്. നിരവധി പേര്‍ മരിക്കുന്നു. രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ല. രോഗാതുരമായ ഒരവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റാനുള്ള ഭൗതിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. ആരോഗ്യ മേഖലയില്‍ സങ്കീര്‍ണ്ണമായ സ്ഥിതിവിശേഷമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. നഴ്‌സുമാര്‍ക്ക് ന്യായമായ ശമ്പളം ലഭിക്കാനുള്ള എല്ലാ അര്‍ഹതയുമുണ്ട്.

നഴ്‌സിംഗ് ഒരു തൊഴില്‍ മാത്രമല്ല, സേവനംകൂടിയാണ്. അവരെ ചര്‍ച്ചക്ക് വിളിച്ച് അവരുടെ ആവശ്യങ്ങള്‍ക്ക് ന്യായമായ പരിഹാരം കാണാനുള്ള ധാര്‍മ്മിക ബാധ്യത സര്‍ക്കാരിനുണ്ട്. നഴ്‌സുമാരുടെ സമരം ഇത്രത്തോളം നീട്ടിയത് തന്നെ നാണക്കേടാണ്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു.

English summary
The strike of nurses: KM Mani wants CM to intervene the protest
topbanner topbanner

More News from this section

Subscribe by Email