Monday February 18th, 2019 - 2:41:pm
topbanner

നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് ആരോഗ്യവകുപ്പില്‍ നിയമനം

NewsDesk
നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് ആരോഗ്യവകുപ്പില്‍ നിയമനം

കോഴിക്കോട്: നിപ്പാ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച നേഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയായി.

ലിനിയുടെ ഭര്‍ത്താവ് സജീഷിന് ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. കോഴിക്കോട്ട് ഒഴിവുള്ള തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും.

മെയ് 20ന്  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ലിനി മരിച്ചത്. സജീഷ് അപ്പോള്‍ ഗള്‍ഫിലായിരുന്നു.
മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ രണ്ടു മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Viral News

English summary
nurse lini's husband gets govt job in health department
topbanner

More News from this section

Subscribe by Email