Friday February 22nd, 2019 - 8:18:pm
topbanner

നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

NewsDesk
നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച് ഒടുവില്‍ വിധിയ്ക്ക് കീഴടങ്ങിയ ലിനി നഴ്‌സിന്റെ മക്കള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം.

കടുത്ത പനിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ലിനിയുടെ മക്കളായ സിദ്ധാര്‍ത്ഥിനെയും ഋതുലിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഒടുവില്‍ ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസമായി കുട്ടികളുടെ രക്തപരിശോധന റിസള്‍ട്ട് നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പരിശോധിച്ച മറ്റു രോഗികളുടെയും ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം, രോഗം പടര്‍ന്നത് വവ്വാലില്‍ നിന്നല്ലെന്ന് തെളിഞ്ഞതോടെ രോഗ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Viral News

Read more topics: nurse, lini, children, nipah
English summary
nurse lini's children not diagnosed nipah
topbanner

More News from this section

Subscribe by Email